Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chief Minister Change

ഡ​ൽ​ഹി ച​ർ​ച്ച​യി​ൽ ട്വി​സ്റ്റി​ല്ല; ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി മാ​റി​ല്ലെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ്

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ൽ മു​ഖ്യ​മ​ന്ത്രി മാ​റു​മെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ്. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​റും ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​തോ​ടെ നേ​തൃ​മാ​റ്റം ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ൽ ന​ട​ന്ന​ത് രാ​ജ്യ​സ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ മാ​ത്ര​മാ​ണ്. മ​റ്റെ​ല്ലാം വെ​റും ഊ​ഹാ​പോ​ഹ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും എ​ഐ​സി​സി സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി, കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക യോ​ഗം ചേ​ർ​ന്ന​ത്.

ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​ർ എ​ന്നി​വ​ർ​ക്ക് പു​റ​മെ സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ മ​ന്ത്രി​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വ​രാ​നി​രി​ക്കു​ന്ന രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വീ​ക​രി​ക്കേ​ണ്ട ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ചും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തെ​ക്കു​റി​ച്ചു​മാ​ണ് ച​ർ​ച്ച ന​ട​ന്ന​തെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് മൂ​ന്ന് രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 20നാ​ണ് ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ മൂ​ന്നു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ര​ണ്ട​ര വ​ർ​ഷം വീ​തം സി​ദ്ധ​രാ​മ​യ്യ​യും ശി​വ​കു​മാ​റും മു​ഖ്യ​മ​ന്ത്രി​പ​ദം പ​ങ്കി​ടു​മെ​ന്ന ധാ​ര​ണ​യു​ണ്ടെ​ന്നാ​ണു ശി​വ​കു​മാ​റി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up